പയ്യോളി: മാർച്ച് 28 , 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് പയ്യോളിയിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണയോഗത്തിൽ ജാഥാ ലീഡർ ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് കെ രാജീവൻ വിവിധ സംഘടനകൾക്ക് വേണ്ടി ഹാരാർപ്പണം ചെയ്തു.
പി വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാമ്പറ്റ ശ്രീധരൻ, സുരേഷ്, സത്യ പ്രസംഗിച്ചു. കെ പി സി ഷുക്കൂർ സ്വാഗതവും, എൻ എം മനോജ് നന്ദിയും പറഞ്ഞു
Discussion about this post