തിക്കോടി: പഞ്ചായത്ത് റെയിൽവേ അടിപ്പാതയിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. അടിപ്പാത നിർമാണം പൂർത്തിയായി തുറന്നു കൊടുത്ത കോൺക്രീറ്റ് റോഡിലാണ് ബസ് കുടങ്ങിയത്. ബാലുശേരി എ എം എൽ പി സ്കൂളിലെ പി ടി എ ഭാരവാഹികളും സ്കൂൾ ജീവനക്കാര്യം സഞ്ചരിച്ച ബസ്സാണ് റെയിൽവേ ഗേറ്റിനു പടിഞ്ഞാറ് വശം അപ്രോച്ച് റോഡിൽ കുടുങ്ങിയത്. ഇന്ന് വൈകീട്ട് 3 നാണ് സംഭവം.
മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതെ ബസ് അപ്രോച്ച് റോഡിൽ നിന്നു. ഒരു മണിക്കൂറിലധികം ബസ് ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാരുടെ സഹായത്താൽ ഗതാഗതം നിയന്ത്രിച്ച്, പോയ വഴിയിൽ നിന്ന് പിന്നിലേക്ക് വന്നു തിരിച്ചു പോകുകയായിരുന്നു.
കിഴക്കുവശത്തുള്ള റെയിൽവേയുടെ കവാടവും, അടിപ്പാതയും കഴിഞ്ഞ് ഗേറ്റിന് അപ്പുറം പടിഞ്ഞാറ് വശത്തുള്ള കവാടം കടക്കാൻ കഴിയാത്തതാണ് സംഭവം. നേരത്തേ റെയിൽവേ ഗേറ്റുള്ളപ്പോൾ നാലര മീറ്ററായിരുന്നു കവാടത്തിൻ്റെ ഉയരം.
എന്നാൽ അടിപ്പാതയും അപ്രോച്ച് റോഡും പൂർത്തിയാക്കിയതോടെ ഗേറ്റിന് ഇരു വശത്തുമുള്ള കവാടത്തിൻ്റെ ഉയരം മൂന്നര മീറ്ററാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ കിഴക്കു വശത്തുള്ള കവാടവും അടിപ്പാതയും കഴിഞ്ഞ് പടിഞ്ഞാറ് വശത്തുള്ള കവാടത്തിനുള്ളിലൂടെ റോഡിലേക്ക് കടക്കാൻ കഴിയാത്തത് അശാസ്ത്രീയ റോഡ് നിർമാണമോ, അല്ലെങ്കിൽ പടിഞ്ഞാറ് വശത്ത് സ്ഥാപിച്ച കവാടത്തിൻ്റെ ഉയരം കുറഞ്ഞതോ ആകണം കാരണം. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.







































Discussion about this post