ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബോളിംഗ് തിരഞ്ഞെടുത്തു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്ക്കുന്നതിനാല് ഇന്നു ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം മുഹമ്മദ് സിറാജ് ടീമിലിടം പിടിച്ചു. പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമുമായി തന്നെയാണ് കളിക്കുന്നത്.
ഇന്ത്യ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, വിരാട് കോഹ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.
ഇംഗ്ലണ്ട് ടീം- ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്ലേ.
Discussion about this post