വടകര: മയക്കുമരുന്ന് ചേർത്തു കള്ള് വിൽപനക്കു വെച്ചു എന്ന കേസിൽ വടകര മുൻസിപ്പാലിറ്റിയിലെ രണ്ട് കള്ള് ഷാപ്പു നടത്തിപ്പുകാരെയും ജോലിക്കാരേയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. നടുവയലിൽ കള്ള് ഷാപ്പ് നടത്തിയിരുന്ന വടകര സ്വദേശികളായ മുകുന്ദൻ, രാജേന്ദ്രൻ പാലോളി പാലം കള്ളുഷാപ്പ് നടത്തിയിരുന്ന കുട്ടോത്ത് സ്വദേശി ബാലൻ എന്നിവരെയാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ജെ ശ്രീജ വെറുതെ വിട്ടത്.
2001 ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. വടകര എക്സൈസ് സംഘം കള്ളുഷാപ്പിൽ നിന്നെടുത്ത സാമ്പിളിൽ മാരക മയക്കുമരുന്നായ ഡയസി ഫാമിന്റെ അംശം കണ്ടെത്തി എന്നായിരുന്നു കേസ്. 2015 ലാണ് എക്സൈസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. വിചാരണക്കിടയിൽ മുകുന്ദൻ മരണപ്പെട്ടു. ബാലനും രാജേന്ദ്രനുമാണ് വിചാരണ നേരിട്ടത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിധിയിൽ പറയുന്നു.
പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട്, കേരള അബ്കാരി ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്. പ്രതികൾക്കു വേണ്ടി അഡ്വ പി പി സുനിൽ കുമാർ ഹാജരായി.








































Discussion about this post