പയ്യോളി: ‘ഒരുമിക്കാം വയനാടിനായി, നമുക്കും പങ്കുചേരാം’ എന്ന മുദ്രാവാക്യമുയർത്തി ഓട്ടോ -ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ (സി ഐ ടി യു) പയ്യോളി സെക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ദിവസത്തെ സർവീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വേണ്ടി നടത്തി. പയ്യോളി ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന ‘ഓട്ടോറിക്ഷകളുടെ ദുരിതാശ്വാസ നിധി സർവീസ്’ സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഫ്ലാഗ് ഓഫ് നിർവഹിച്ചു.
സെക്ഷൻ കമ്മിറ്റി പ്രസിഡൻറ് എൻ ടി രാജൻ അധ്യക്ഷത വഹിച്ചു. പി കെ ചന്ദ്രൻ, എ വിനോദൻ, ബി സുബീഷ്, പ്രകാശൻ, ശ്രീജിത്ത്, റഫീഖ്, അജിത് കുമാർ, എസ് കെ ഇസ്മയിൽ പ്രസംഗിച്ചു. സെക്രട്ടറി പ്രദീപ് തോലേരി സ്വാഗതം പറഞ്ഞു.
Discussion about this post