
പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി സി കുഞ്ഞിരാമൻ്റെ സ്മരണക്കായ് പയ്യോളിയിൽ പ്രവർത്തനമാരംഭിക്കുന്ന സി സി കുഞ്ഞിരാമൻ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം എൽ ജെ ഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാർ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സപ്തം. 18 ഞായറാഴ്ച വൈകു: 3 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. കെ പി സുധീര മുഖ്യ പ്രഭാഷണം നടത്തും. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് മുഖ്യാതിഥി ആയിരിക്കും. എം കെ പ്രേമൻ അനുസ്മരണ പ്രഭാഷണം നടത്തും.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഉയർത്തിക്കൊണ്ട് വരിക. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കളെ കണ്ടെത്തി അവർക്ക് ആവശ്യമായ പഠന സഹായവും, സഹകരണവും നൽകുക.

ലഹരിക്ക് അടിമപ്പെടുന്ന ആളുകളെ കണ്ടെത്തി അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക. നൂതന കൃഷി സമ്പ്രദായങ്ങൾ കർഷകരെ പരിചയപ്പെടുത്തി ഹൈടെക് കൃഷിയിലേക്ക് ജനങ്ങളെ സജ്ജമാക്കുക. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്നവരെ കണ്ടെത്തുകയും അവർക്ക് പ്രോത്സാഹനമായ് സി. സി.യുടെ നാമധേയത്തിൽ പുരസ്കാരങ്ങൾ നൽകുക.

മറ്റു കാലിക പ്രസക്തമായ വിഷയങ്ങളിൽ അവധാനതയോടെ ഇടപെടുക എന്നിവയാണ് ഫൗണ്ടേഷന്റെ മുഖ്യ ലക്ഷ്യങ്ങളെന്നും ഭാരവാഹികൾ പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ കലാ പരിപാടികളും, കോഴിക്കോട് നാന്തല കൂട്ടത്തിൻ്റെ വാമൊഴി ചിന്തും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ സി സി ഫൗണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി, സെക്രട്ടറി കെ പി ഗിരീഷ് കുമാർ, ട്രഷറർ പി ടി രമേശൻ, പി ടി രാഘവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കണ്ടോത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Discussion about this post