മലപ്പുറം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരൂരിലാണ് സംഭവം.തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിനിന് മുന്നില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.ആത്മഹത്യാശ്രമം സിസിടിവില്‍ കണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ച് കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഷെല്‍ട്ടറിലേക്ക് മാറ്റി.
പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്‍മാറിയതാണ് ജീവനെടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹത്തിന് പ്രേരിപ്പിച്ചതിന് ഇരുവീട്ടുകാര്‍ക്കെതിരേയും യുവാവിനെതിരേ പോക്‌സോ വകുപ്പ് ചുമത്തിയും കേസെടുക്കണമെന്നാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Discussion about this post