തിരുപ്പൂര്‍: തിരുപ്പൂരില്‍ സ്യൂട്ട്കെയ്സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.റോഡരികിലെ അഴുക്കുചാലില്‍ നിന്നാണ് സ്യൂട്ട്കെയ്സില്‍ അടച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിനു സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോടു ചേര്‍ന്നുള്ള അഴുക്കുചാലിലാണ് 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്കെയ്സ് കിടക്കുന്നതു കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍ റൂറല്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി തുറന്നു പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post