കൊച്ചി : 3 മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുന്ന യുവാവിനെതിരെ സൈബർ സെല്ലിൽ പരാതി കൊടുത്ത് മിനുറ്റുകൾക്കകം പിടികൂടിയെന്ന് നടൻ ടിനി ടോം. കൊച്ചി സൈബർ സെല്ലിന്റെ ഓഫീസിൽ ഇരുന്ന് ലൈവിലൂടെയാണ് അദ്ദേഹം പൊലീസിന് നന്ദി പറഞ്ഞത്.
ഷിയാസ് എന്ന പേര് പറഞ്ഞ് ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയായിരുന്നു യുവാവ്. നമ്പർ ബ്ലോക്ക് ചെയ്തതിന് ശേഷവും വ്യത്യസ്ത നമ്പറുകളിൽ നിന്ന് നിരന്തരം ശല്യം തുടർന്നതോടെയാണ് ഗത്യന്തരമില്ലാതെ സൈബർ പോലീസിൽ പരാതി പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. താൻ തിരിച്ച് പറയുന്നത് റെക്കോർഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു യുവാവിന്റെ ലക്‌ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ബാഹ്യമായ ഇടപെടൽ ഇല്ലെങ്കിൽ മികച്ച സേനയാണ് നമ്മുടെ പോലീസ്” എന്നും പ്രതി ചെറിയ പയ്യനായത് കൊണ്ടും അവന്റെ ഭാവിയെ ഓർത്തും കേസ് പിൻ വലിക്കുകയാണെന്നും പറഞ്ഞാണ് അദ്ദേഹം ലൈവ് അവസാനിപ്പിച്ചത്.
Discussion about this post