തിക്കോടി: ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി പി ദുൽഖിഫിൽ, വൈസ് പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി, സ്ഥിരം സമിതി അധ്യക്ഷതയ പ്രനിലാ സത്യൻ, ആർ വിശ്വൻ, കെ പി ഷക്കീല, അംഗങ്ങളായ ബിബിത ബൈജു, യു കെ സൗജത്ത് പ്രസംഗിച്ചു.

കില റിസോഴ്സ് പേഴ്സൺമാരായ ഭാസ്കരൻ മാസ്റ്റർ തിക്കോടി, ടി ടി അശോകൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഉദ്യോഗസ്ഥരും സംരഭകരും, തൊഴിലന്വേഷകരുമടക്കം 150 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ വിവിധ തൊഴിൽ, സംരഭക ക്ലബുകൾ രൂപീകരിക്കപ്പെട്ടു.

ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി

Discussion about this post