തിക്കോടി: വിമത പ്രവർത്തനം ശക്തമായ തിക്കോടി ബി ജെ പിയിൽ നടപടികൾക്ക് വേഗത കൂട്ടി നേതൃത്വം. പയ്യോളി മണ്ഡലം വൈസ് പ്രസിഡൻ്റ് വിശ്വനാഥൻ പിലാച്ചേരി, പിരിച്ചുവിടപ്പെട്ട തിക്കോടി ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായിരുന്ന നടുക്കണ്ടി ശിവ പ്രകാശൻ എന്നിവരെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ പേരിലാണ് ജില്ലാ അധ്യക്ഷൻ വി കെ സജീവൻ ഇവരെ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്തു കൊണ്ട് കത്തയച്ചത്.
ഇതോടെ, വിമത പ്രവർത്തനം നടത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാവില്ലെന്ന കൃത്യമായ സന്ദേശം നൽകുകയാണ് പുറത്താക്കൽ നടപടിയിലൂടെ നേതൃത്വം ചെയ്തിരിക്കുന്നത്.



Discussion about this post