തിക്കോടി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു.ദേശീയ പാതയിൽ തിക്കോടി മീത്തലെ പള്ളിക്ക് സമീപം ഇന്ന് രാത്രി 7.30 യോടെയാണ് അപകടമുണ്ടായത്. മൂന്നുപേരെയും പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം തിക്കോടി പടിഞ്ഞാറയിൽ കുഞ്ഞികൃഷ്ണനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. KL 56 W 9176 ബൈക്കും KL 56 W 9522 സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Discussion about this post