വയനാട്: കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു എങ്കിലും ഭീതിക്ക് അറുതി ആയിട്ടില്ല.അതേസമയം
പിലാക്കാവിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് നേരത്തെ സ്ഥാപിച്ച കൂട് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണ്. പൂമല, നെടുമ്പാലയടക്കം ഗ്രാമങ്ങളിൽ വന്യമൃഗ ഭീഷണി നിലനിൽക്കെ വയനാട് ജില്ലയിലെ വനം വകുപ്പ് RRT സംഘത്തെ പാലക്കാട് ദൗത്യത്തിന് കൊണ്ട് പോയതിൽ പ്രതിഷേധവും ശക്തമാണ്.
Discussion about this post