തുറയൂർ: സമത ബാലവേദി തുറയൂർ ബഷീർദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 5 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തുറയൂർ ഗവ. യു പി സ്കൂളിലാണ് മത്സരം. 5, 6, 7 ക്ലാസുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കും.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സമത ഭാരവാഹികൾ അറിയിച്ചു.
Discussion about this post