തുറയൂർ: ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്ററിനെ നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 26 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആശുപത്രി കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണെന്ന് തുറയൂർ പി എച്ച് സി മെഡിക്കൽ ഓഫീസർ അറിയിച്ചു.
Discussion about this post