തുറയൂർ : തുറയൂർ ഗ്രാമ പഞ്ചായത്തിൽ ഏകദിന സംരഭാക ശില്പ ശാല പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സബിൻ രാജ്, ദിപിന. ടി കെ, ബ്ലോക്ക് മെമ്പർമാർ ലീന പുതിയോട്ടിൽ, എം പി ബാലൻ, വാർഡ് മെമ്പർമാരായ അബ്ദുൽ റസാക്ക് കുറ്റിയിൽ, കുട്ടികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ അഞ്ജു മാടത്തിൽ എന്നിവർ പ്രസംഗിച്ചു. മേലടി
ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ്, അജിത് കുമാർ സി എന്നിവർ ക്ലാസ്സെടുത്തു.ശിൽപ്ശാല യിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി നൂറിൽ പരം ആളുകൾ പങ്കെടുത്തു. എം എസ് എം ഇ. ഫെസിലിഡേറ്റർ നവനീത് നന്ദി പറഞ്ഞു.
Discussion about this post