തുറയൂർ: ഓൾ ഇന്ത്യ കിസാൻ സഭ തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടിഞ്ഞകടവ്- കുട്ടാടം വയലിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടൽ കർമം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഠത്തിൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ, കെ കെ ബാലൻ മാസ്റ്റർ, സി ബിജു മാസ്റ്റർ, പി ബാലഗോപാലൻ, പി ടി ശശി, കെ രാജേന്ദ്രൻ, എം സി രമേശൻ, കൃഷി ഓഫീസർ ഡോണ, പി ബാലറാം, ടി പി സുനിൽ എന്നിവർ പ്രസംഗിച്ചു.
Discussion about this post