തുറയൂർ: ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഖാദി- കൈത്തറി വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി കെ നാരായണന് നൽകി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സബിൻരാജ്, സംഘം ഡയരക്ടർമാരായ അനിത ചാമക്കാലയിൽ, രത്ന കൂത്തിലാം വീട്ടിൽ, കെ എം ആതിരാ പ്രമീഷ് പ്രസംഗിച്ചു.
വിവിധ തരത്തിലുള്ള ഖാദി – കൈത്തറി ഉൽപ്പന്നങ്ങൾ ഏപ്രിൽ 14 വരെ മേളയിൽ ലഭ്യമാണ്.
Discussion about this post