തുറയൂർ: ജലജീവൻ മിഷൻ തുറയൂർ ഗ്രാമപഞ്ചായത്ത് തല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ എം രാമകൃഷ്ണൻ, കെ കെ സബിൻ രാജ്, ടി കെ ദിപിന, പഞ്ചായത്തംഗം എ കെ കുട്ടി കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകമാർ, ഇ എം രാംദാസ് മാസ്റ്റർ പ്രസംഗിച്ചു.

കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗം മാനേജർ എം ജി വിനോദ് പരിശീലനത്തിന് നേതൃത്വം നല്കി. ജലജീവൻ മിഷൻ നിർവ്വഹണ സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ കോ- ഓർഡിനേറ്റർ ടി പി രാധാകൃഷ്ണൻ സ്വാഗതവും ടീം ലീഡർ കെ കെ അർഷ നന്ദിയും പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വികസന സമിതി കൺവീനർമാർ, കുടുംബശ്രീ പ്രതിനിധികൾ, അധ്യാപകർ, അംഗൻവാടി ടീച്ചർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടിവെള്ള സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കിണർ വെള്ളവും ശാസ്ത്രീയമായി പരിശോധിക്കുകയും ജനങ്ങളിൽ ജല ഗുണനിലവാരം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ, പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികൾക്കായി ഇത്തരം 5 പരിശീലന പരിപാടികൾ കൂടി സംഘടിപ്പിക്കും. മുഴുവൻ വീടുകളിലും കണക്ഷൻ ലഭ്യമാക്കി ഏപ്രിൽ അവസാനത്തോടെ തുറയൂർ പഞ്ചായത്തിലെ ജലജീവൻ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രസിഡണ്ട് സി കെ ഗിരീഷ് കുമാർ പറഞ്ഞു.

Discussion about this post