തുറയൂർ: തലശേരി പുന്നോലിലെ മത്സ്യത്തൊഴിലാളിയായ ഹരിദാസിൻ്റെ അതിക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിൽ സി പി ഐ എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം അജയ് ഘോഷ്, ലോക്കൽ സെക്രട്ടറി ടി.കെ സുനിൽ , ആർ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ ശശി, സി കെ ഗിരീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചിത്രങ്ങൾ: രാമകൃഷ്ണൻ ഇമേജ് സ്റ്റുഡിയോ, തുറയൂർ
Discussion about this post