തുറയൂർ : കേരഗ്രാമം പദ്ധതിയുടെ ഭാഗമായി നാളീകേര കർഷകർക്കായുള്ള പഠന ക്ലാസ്സ് സംഘടിപ്പിച്ചു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മറ്റി
ചെയർമാൻമാരായ രാമകൃഷണൻ കെ എം ദിപിന, സബിൻരാജ്, വാർഡ് മെമ്പർമാരായ കുട്ടികൃഷ്ണൻ, റസാഖ് കൂറ്റിയിൽ, പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ , കൃഷി ഓഫീസർ ഡോണ കരുപ്പള്ളി, എന്നിവർ പ്രസംഗിച്ചു. പവിത്രൻ മാവിലായി ക്ലാസ്സ് എടുത്തു , ഇല്ലത്ത് രാധാകൃഷണൻ സ്വാഗതവും, ദാമോദരൻ മുണ്ടാളി നന്ദിയും പറഞ്ഞു
Discussion about this post