തുറയൂർ: കോവിഡ് കാരണം നിന്നു പോയ പഠന പ്രവർത്തങ്ങൾക്ക് പുത്തനുണർവ്വേകാനും, വിദ്യാർഥികൾക്ക് ശാസ്ത്രത്തിന്റെ രീതികൾ പരിചയപ്പെടാനും, ഇത് പോലുള്ള പ്രദർശനങ്ങൾ സഹായിക്കു മെന്നു പ്രധാനാധ്യാപിക കെ ഹസിത അഭിപ്രായപ്പെട്ടു.

ബി ടി എം ഹയർ സെക്കണ്ടറി സ്കൂൾ ദേശീയ ശാസ്ത്ര ദിന ആഘോഷങ്ങളുടെ ഭാഗമായി “സെറെണ്ടിപിറ്റി” എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ ആർ പി ഷോബിത്, സയൻസ് ക്ലബ് ഭാരവാഹികളായ എ വിജിലേഷ്, ബി അശ്വിൻ, കെ പി സരൂപ, കെ സജ്‌ന പ്രസംഗിച്ചു.







































Discussion about this post