തുറയൂർ : തുറയൂർ ബി ടി എം എച്ച് എസ് എസ് ഹൈസ്കൂൾ ഗണിത ക്ലബ്ബിന്റെയും കൈസെൻ ന്റെയും ഉദ്ഘാടനം നടന്നു. സ്റ്റേറ്റ് റിസോഴ്സ് പേർസൺ കെ പി സഹദേവൻ മാസ്റ്റർ രാമാനുജൻ സംഖ്യയുടെ സവിശേഷത പങ്കുവെച്ചു കൊണ്ടാണ് പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പ്രധാന അദ്ധ്യാപിക പി കെ സുചിത്ര ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിസാർ, നൗഷാദ്, ജയ, ഫൗസിയ, ദിവ്യ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വരയും വർണ്ണവും എന്ന പേരിൽ ജോമെട്രിക്കൽ ചാർട്ട് ശില്പശാലയും നടന്നു.
Discussion about this post