തുറയൂർ: ബി ടി എം ഹയർ സെക്കൻ്ററിയിൽ നിന്ന് എസ് എസ് എൽ സി, രാജ്യപുരസ്ക്കാർ, എൻ എം എം എസ് എന്നീവയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. തുറയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ
ഷർഷാദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ബാബു കെ ടി അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കെ എം, ഫൈസൽ പി, നൗഷാദ് സി എ, ഷോഭിദ് ആർ പി, വിജിലേഷ് എ, മഗേഷ് എം, സരൂപ കെ പി എന്നിവർ പ്രസംഗിച്ചു. എച്ച്എം സുചിത്ര പി കെ സ്വാഗതവും ജസ് ല സി കെ നന്ദിയും പറഞ്ഞു.
Discussion about this post