തുറയൂർ : തുറയൂർ ബി ടി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും വായനാ വാരാചരണവും യുവ കവി എം പി അനസ് നിർവ്വഹിച്ചു. ക്ലാസ്സ്
ലൈബ്രറി മുൻ ജീവ ശാസ്ത്ര അധ്യാപകൻ സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എച്ച്എം ഇൻ ചാർജ് പി കെ സുചിത്ര ടീച്ചർ അധ്യക്ഷത വഹിച്ചു. നൗഷാദ് മാസ്റ്റർ, ഷോഭിത് മാസ്റ്റർ, നജ്മുന്നീസ ടീച്ചർ, വിദ്യാരംഗം കൺവീനർ അസ്മിന ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ വായനാദിനവുമായി ബന്ധപ്പെട്ടു വിവിധ കലാപരിപാടികൾ\
അവതരിപ്പിച്ചു.വായനയുടെ വിവിധ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് ഉദ്ഘാടകൻ “അന്നത്തെ തലമുറ രമണനെയാണ് അന്വേഷിച്ചെതെങ്കിൽ ഇന്നത്തെ തലമുറ അന്വേഷിക്കുന്നത് വിവിധ മോഡൽ ഫോണുകളാണെന്നും അതുകൊണ്ട് പുസ്തകങ്ങളിലേക്കും വായനയിലേക്കും തിരിച്ചു വരണമെന്ന് അഭിപ്രായപ്പെട്ടു”.
Discussion about this post