തുറയൂർ: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ തുറയൂർ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പും, അധ്യാപക സംഗമവും സംഘടിപ്പിച്ചു.
തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരൻ ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.
ഇരിങ്ങത്ത് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സബിൻരാജ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ വി രാമകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ദിപിന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷീദ നടുക്കട്ടിൽ, പഞ്ചായത്തംഗം ജിഷ കിഴക്കേമാടായി, മേലടി ബി ആർ സി ട്രെയിനർ എം രാഹുൽ, പി സിധിൻ സത്യൻ, കെ സത്യനാഥൻ പ്രസംഗിച്ചു.ഇരിങ്ങത്ത് യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ പി അബ്ദുൽ റഹ്മാൻ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി.
ബി ആർ സി കൺവീനർ ഇ എം രാമദാസൻ സ്വാഗതവും പെരിങ്ങത്തൂർ എം എൽ പി എസ് പ്രധാനാധ്യാപകൻ എം രതീഷ് ബാബു നന്ദിയും പറഞ്ഞു.
Discussion about this post