പയ്യോളി: മുസ്ലീം റിലീഫ് ആൻ്റ് കൾച്ചറൽ അസോസിയേഷൻ (എം ആർ സി എ) നടപ്പിലാക്കുന്ന തുറശ്ശേരി കടവ് കുടിവെളള പദ്ധതി പൈപ്പ് ലൈൻ പൂർത്തീകരണ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും മാർച്ച് 6 ന് ഞായറാഴ്ച രാവിലെ 9.30 ന് നടക്കും. കെ മുരളീധരൻ എം പി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
എഴുത്തുകാരനായ കാട്ടു കണ്ടി കുഞ്ഞബ്ദുള്ളയെ പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ആദരിക്കും. വിവിധ മേഖലകളിൽ പ്രതിഭകളായവരെ നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് അനുമോദിക്കും. കെ കെ ഹംസ അധ്യക്ഷത വഹിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് എം ആർ സി എ പ്രദേശത്ത് കുടിവെള്ള പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. കിണറുകളിൽ നിന്ന് വെള്ളം ശേഖരിച്ച് വണ്ടിയിൽ വിതരണം ചെയ്തും പിന്നീട് പ്രദേശത്തെ ഒരു ഉദാരമനസ്കനിൽ നിന്നും കുടിവെള്ള പദ്ധതിക്കായി സ്ഥലം ലഭ്യമാക്കി കിണറും ടാങ്കും നിർമ്മിച്ച് വിശാലമായ പൈപ്പ് ലൈൻ സംവിധാനത്തോടു കൂടിയും, ഇപ്പോൾ കുടിവെള്ള പൈപ്പ് ലൈൻ വീണ്ടും വികസിപ്പിച്ച് തുറശ്ശേരിക്കടവ് പ്രദേശത്തെ മുഴുവൻ ആവശ്യക്കാർക്കും വെള്ളം എത്തിക്കുന്ന സ്വഭാവത്തിൽ രണ്ടാം ഘട്ടമാണ് മാർച്ച് ആറിന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
Discussion about this post