
പയ്യോളി: സംഘ് പരിവാറിനെതിരെ എല്ലാ വിഭാഗങ്ങളും ഒരുമിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. എസ് ഡി പി ഐ മുന്നിലാണെങ്കിൽ മുന്നിൽ, പിന്നിലാണെങ്കിൽ പിന്നിൽ നിൽക്കാൻ തയ്യാറണന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയെ അംഗീകരിക്കാത്ത സഘ്പരിവാരം 2025 ൽ പകരമായി കാവിക്കൊടിനാട്ടാൻ തയ്യാറായി നിൽക്കുകയാണ്. ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക – ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന കാമ്പയിൻ്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ കമ്മിറ്റി, ടൗണിൽ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയത്തിൻ്റെ വിത്തുകൾ പാകി ആർ എസ് എസ് മുന്നോട്ട് പോകുമ്പോൾ മതേതര ചേരികൾ നിശബ്ദമാണെന്ന്

സംസ്ഥാന സിക്രട്ടറി ജോൺസൻ കണ്ടച്ചിറ പറഞ്ഞു.കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് റിയാസ് പയ്യോളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന:സെക്രട്ടറി എൻ കെ റഷീദ് ഉമരി, സി മുസ്തഫ, മുനീർ എന്നിവർ സംസാരിച്ചു

Discussion about this post