തൃശൂര്‍: വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് പേര് മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പൊലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. കെ എല്‍ 51ബി 976 നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
ഒരു മിനി ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അപകടത്തിന് പിന്നാലെ ഇവര്‍ കടന്ന് കളയുകയായിരുന്നു.
Discussion about this post