കൊച്ചി : തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നും ഉമാ തോമസ്. തൃക്കാക്കരയിൽ പി ടി തോമസിൻ്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് യുഡിഎഫ് സ്ഥാനാര്‍ഥിത്വമെന്നും തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നുവെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
പി ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യുമെന്ന് ഉമാ തോമസ് പറഞ്ഞു. പിടി തുടങ്ങിവെച്ചതെല്ലാം പൂര്‍ത്തിയാക്കുമെന്നും ഉമ കൂട്ടിച്ചേർത്തു. ഡൊമനിക് പ്രസന്റേഷനും കെവി തോമസ് മാഷും ഒപ്പം നില്ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പി ടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടിക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.
സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. എൽഡിഎഫ് രംഗത്തിറക്കുന്ന എത്ര ശക്തനായ സ്ഥാനാർത്ഥിയെയും രാഷ്ട്രീയമായി നേരിടുമെന്ന് ഉമ മാധ്യമങ്ങളോട് പറഞ്ഞു.
അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു
Discussion about this post