കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കെടിഡിസി ജീവനക്കാരന്‍ അറസ്റ്റില്‍.പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ആണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഫെയ്സ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
Discussion about this post