കൊച്ചി: തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് പാളയത്തില്‍ നിന്നായിരിക്കുമെന്ന് സൂചന. നേരത്തെ കെ എസ് അരുണ്‍കുമാര്‍ ആണ് സ്ഥാനാര്‍ത്ഥിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നുവെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കുകയായിരുന്നു.
തീരുമാനമാകുന്നതിന് മുമ്പാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന്റേയും സി പി ഐ എമ്മിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും അംഗീകാരത്തിന് ശേഷമാകും പ്രഖ്യാപനമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം,
കോൺഗ്രസ് പാളയത്തിൽ നിന്നു തന്നെയുള്ള വനിതയെ സ്ഥാനാർത്ഥിയായി കൊണ്ടു വരാനാണ് സാധ്യതയെന്നാണ് അറിയുന്നത്. ഇവർ തൃക്കാക്കരയിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഉമ സ്ഥാനാർത്ഥിയായതോടെ വേണ്ട കൂടിയാലോചന ഉണ്ടായില്ലെന്ന പരാതി ഇവർ ദേശാഭിമാനി പത്രത്തിന് നൽകുകയും ചെയ്തു.
Discussion about this post