കൊച്ചി: പാര്‍ട്ടി വിടാതെ തന്നെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസിനെതിരെ വ്യത്യസ്ഥ പ്രതിഷേധ പ്രതികരണങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസ് വന്‍ ലീഡിലേക്ക് കടന്നതോടെയാണ് കെ വി തോമസിനെതിരെ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയത്.
നിന്നെ പിന്നെ കണ്ടോളാം എന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ വി തോമസിന് മുദ്രാവാക്യത്തിലൂടെ നല്‍കിയത്.തിരുതമീൻ വിൽപനയിലൂടെ പരിഹസിച്ചും പ്രവർത്തകർ തോമസിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നു.
ഉമ തോമസിന്റെ ലീഡ് 17782 കടന്നിരിക്കുകയാണ്. എല്‍ഡിഎഫിന്റെ എല്ലാ നേതാക്കളും രാപകല്‍ അധ്വാനിച്ചിട്ടും യാതൊരു തരത്തിലും ഉമയെ മറികടക്കാന്‍ ജോ ജോസഫിന് കഴിഞ്ഞിട്ടില്ല. ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനും ഇരുമുന്നണികള്‍ക്കും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല.
Discussion about this post