കൊച്ചി: തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു. ആശാ പ്രവർത്തകയായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. അത്താണിയിൽ ശനിയാഴ്ച രാത്രി ഒന്നോടെയാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസിയുമായി തർക്കമുണ്ടായിരുന്നുവെന്നും വ്യക്തിവിരോധമാകാം സംഭവത്തിന് കാരണമെന്നും മഞ്ജു പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഎം പ്രതികരിച്ചു. സിപിഎം നേതാക്കൾ വീട് സന്ദർശിച്ചു.
Discussion about this post