കോട്ടയം: തൃക്കാക്കരയില്‍ നാളെ പ്രചാരണത്തിന് എത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പി സി ജോര്‍ജിന് നോട്ടീസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫിസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുക. .
ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്ന് നേരത്തെ പി.സി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നു. ഇതിന് പിന്നാലെ നോട്ടീസ് ലഭിച്ചത് ചിലരെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാണെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് ആരോപിച്ചു.
Discussion about this post