കൊച്ചി: തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്. പരാജയം സമ്മതിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലമെന്ന് ആരും പറഞ്ഞിട്ടില്ല.ഒരു മാസക്കാലം ഞങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ രീതി നോക്കുമ്പോള്‍ ഒരു കാരണവശാലം ഇത്തരമൊരു ഫലം പ്രതീക്ഷിക്കുന്നില്ല.
സ്വാഭാവികമായും തിരിച്ചടി പരിശോധിക്കും. എല്‍ഡിഎഫ് ഒരു സ്ഥാനാര്‍ഥിയെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. അത് ജോ ജോസഫാണ്. വോട്ടുകള്‍ ലഭ്യമാക്കുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയും വന്നിട്ടില്ല. എന്നാല്‍ വ്യത്യസ്തമായ ഒരു ജനവിധി ഉണ്ടായിരിക്കുന്നു’, സി.എന്‍.മോഹനന് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നയിച്ചത് ഞങ്ങളാണ്. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഖ്യമന്ത്രി പരിപാടിക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല തിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post