കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റൽ വോട്ടുകളിൽ ഉമാ താേമസിനാണ് ലീഡ്. ആറുവോട്ടുകൾ ഉമ നേടിയപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് നാലുവോട്ടുകൾ ലഭിച്ചു. ബി ജെ പിക്ക് ഒന്നും ലഭിച്ചില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
21 ടേബിളുകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
Discussion about this post