കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ അന്തിമതീരുമാനമായി. മത്സരരംഗത്ത് മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 5 സ്വതന്ത്രരടക്കം എട്ട് സ്ഥാനാര്‍ഥികളാണുള്ളത്.
ബാലറ്റില്‍ യു ഡി എഫിൻ്റെ സ്ഥാനാർത്ഥി ഉമ തോമസിൻ്റെ പേരാണ് ആദ്യത്തേത്. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും മൂന്നാമത് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണൻ്റെ പേരുമാണുള്ളത്.
ജോ ജോസഫിൻ്റെ അപരനായി കരിമ്പ് കര്‍ഷകൻ്റെ ചിഹ്നത്തിൽ ജോമോന്‍ ജോസഫ് ബാലറ്റിൽ അഞ്ചാം സ്ഥാനത്തുണ്ട്. മറ്റു സ്ഥാനാർത്ഥികൾക്ക് അവര്‍ ആവശ്യപ്പെട്ട ചിഹ്നം നല്‍കിയതായി ഭരണാധികാരി അറിയിച്ചു.
Discussion about this post