അഗർത്തല: ത്രിപുര പുതിയ മുഖ്യമന്ത്രിയായി മണിക് സാഹയെ തീരുമാനിച്ചു.
ത്രിപുര മുഖ്യമന്ത്രി, ബിപ്ലവ് കുമാർ ദേബ് രാജിവച്ചതിനെ തുടർന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എം പിയായി ചുമതലയേറ്റത്.

കോൺഗ്രസ് നേതാവായിരുന്ന സാഹ 2016 ലാണ് ബിജെപിയിൽ ചേരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ബിപ്ലവ് കുമാർ ദേവിന്റെ അപ്രതീക്ഷിത രാജി. ഗവർണറുമായി രാജ്ഭവനിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്.
പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപിക്കു തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിപ്ലവ് അറിയിച്ചിരുന്നു.

Discussion about this post