ലുധിയാന: വസ്ത്ര വില്‍പനശാലയിലെ ഗ്ലാസ് കൊണ്ടുനിര്‍മിച്ച വാതില്‍ തകര്‍ന്നുവീണ് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. ഈ ദാരുണ സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാതാപിതാക്കള്‍ക്കൊപ്പം ഷോറൂമിലെത്തിയ കുട്ടി ഷോറൂമിന്റെ കവാടത്തിലുള്ള കൂറ്റന് ഗ്ലാസ് വാതിലിന് സമീപം ഒറ്റക്ക് കളിച്ചുകൊണ്ടിരിക്കുന്നതും ഡോര്‍ കുട്ടിയുടെ ദേഹത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.
രക്ഷിതാക്കളെ കുട്ടിയുടെ അടുത്ത് കാണുന്നുമില്ല. ഡോര്‍ വീഴുന്ന ശബ്ദം ആളുകള്‍ ഓടിക്കൂടുന്നതും കാണാം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post