തിരുവനന്തപുരം: ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഷിം അശോക്, അനു, റഫീഖ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
പണം ചോദിച്ചതിനെതുടർന്ന് പ്രകോപിതരായ പ്രതികൾ ഹോട്ടൽ ജീവനക്കാരായ രണ്ടുപേരെ ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ചാലക്കുഴി റോഡിൽ പ്രവർത്തിക്കുന്ന പാർക്ക് ഹോട്ടലിലെ ജീവനക്കാർക്കായിരുന്നു മർദനമേറ്റത്.
അക്രമിസംഘത്തിലെ ഒരാൾ ഹോട്ടലിലെ അടുക്കള ഭാഗത്തെത്തി ജീവനക്കാരിലൊരാളെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മറ്റൊരു ജീവനക്കാരനേയും ഇയാൾ മർദിച്ചു. പിന്നീട് അക്രമിസംഘത്തിലെ മറ്റൊരാൾ എത്തി ഇരുവരേയും വീണ്ടും മർദ്ദിച്ചു.
Discussion about this post