ഇംഫാൽ: മണിപ്പൂരിൽ ഒരിടവേളക്ക് ശേഷമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. തൗബാൽ ജില്ലയിൽ ഹിറോക്ക് ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്.മലനിരകളിൽ നിന്ന് ആയുധധാരികളായ അക്രമികൾ ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു. വെടിവെപ്പിലാണ മൂന്ന് പേർക്ക് പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായെങ്കിലും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായതായി റിപ്പോർട്ടുണ്ട്. അതെ സമയം കാക്ചിംങിൽ തടിമില്ലിന് തീയിട്ടതായും റിപ്പോർട്ടുണ്ട്
Discussion about this post