
തിക്കോടി: ദേശീയ പാതയിൽ തിക്കോടിക്കും നന്തിക്കുമിടയിൽ വ്യത്യസ്ഥ സ്ഥലങ്ങളിലായുണ്ടായത് മൂന്ന് അപകടങ്ങൾ. കാര്യമായ പരിക്കുകൾ ആർക്കുമില്ല. തിക്കോടി മീത്തലെ പള്ളി, തിക്കോടി ടൗൺ, പാലൂർ തുടങ്ങിയ ഇടങ്ങങളിലാണ് അപകടങ്ങളുണ്ടായത്.

ഇന്ന് പുലർച്ചെ 3.30 യോടെ മീത്തലെ പള്ളിക്ക് സമീപം ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. അമിത വേഗതയിലെത്തിയ ബസ്സിനെ വെട്ടിക്കുന്നതിനിടെ റോഡിൽ നിന്ന് താഴെക്കിറങ്ങിയ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തീപ്പെട്ടി കമ്പിനാവശ്യമായ മരഷീറ്റുമായി ആലുവയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ക്രെയിൻ എത്തി ലോറി നേരെയാക്കി.

ലോറി അപകടം നടന്ന് അല്പം കഴിഞ്ഞതോടെയാണ് പാലൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചത്. എതിരെ വരികയായിരുന്ന കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ രണ്ടപകടങ്ങളും പുലർച്ചെ ചെയ്ത കനത്ത മഴയിലാണ് നടന്നത്.

തിക്കോടി ടൗണിൽ രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഒരു കാർ പാതയോരത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. പോസ്റ്റ് കെ എസ് ഇ ബി അധികൃതരെത്തി മാറ്റി.




Discussion about this post