തിരുവനന്തപുരം: നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണി കത്ത് എത്തിയത്. മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ കൻോമെൻ് പൊലീസ് കേസെടുത്തു. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണി കത്ത് ലഭിച്ചിരുന്നു. വയനാട് ദളത്തിന്റെ പേരിൽ ജില്ലാ കളക്ടർക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാമെന്നായിരുന്നു കത്തിലെ ഭീഷണി.
Discussion about this post