തിക്കോടി: പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ താഴെ പറയുന്ന താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
08.06. 2022 ബുധനാഴച രാവിലെ 10 മണി മുതലാണ് അഭിമുഖം നടത്തുന്നത്.
സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഇംഗ്ലീഷ്, ഗണിതം, മ്യൂസിക്, ഹിന്ദി, ഒ എ, എഫ് ടി സി എം എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ജൂൺ 8 ന് ബുധനാഴ്ച രാവിലെ 10 ന്
വിദ്യാലയത്തിൽ എത്തിച്ചേരണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.
നേരത്തേ ജൂൺ 7 ന് ആയിരുന്നു അഭിമുഖം തീരുമാനിച്ചിരുന്നത്.പിന്നീടത് 8 ലേക്ക് മാറ്റുകയായിരുന്നു.
Discussion about this post