

കര, നാവിക, വ്യോമസേനകളിലെ 400 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 4നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 150-ാമത് കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 112-ാമത് കോഴ്സിലേ മാണു പ്രവേശനം. അവിവാഹിതരായ പുരുഷ ന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. 2023 ജൂലൈ 2നു കോഴ്സ് തുടങ്ങും.
ഒഴിവ്: 400 (എൻഡിഎ: കരസേന-208, വ്യോമ സേന-120, നാവികസേന-42; നേവൽ അക്കാദ മി-30 (10+2 കേഡറ്റ് എൻട്രി സ്കീം പുരുഷൻ മാർ മാത്രം. പ്രായം: 2004 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്.

യോഗ്യത:
നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം.
നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോ ഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്കീം – ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ച് പ്ലസ് ടു ജയം/ തത്തുല്യം.
പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2023 ജൂൺ 24നു മുൻപു യോഗ്യതാരേഖ ഹാ ജരാക്കണം. മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേന യിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരുവനന്ത പുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്.
മാത്തമാറ്റിക്സ് (കോഡ് 01, രണ്ടര മണിക്കൂർ, 300 മാർക്ക്),
ജനറൽ എബിലിറ്റി ടെ സ് (കോഡ്-02, രണ്ടര മണിക്കൂർ, 600 മാർക്ക്)
എന്നിവ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃക യിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്നു 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.

അപേക്ഷാഫീസ്: 100 രൂപ. ഓൺലൈൻ ബാ ങ്കിങ് വഴിയോ എസ്ബിഐ ശാഖയിലൂടെ നേരിട്ടോ ഫീസടയ്ക്കാം. വനിതകൾക്കും പട്ടി കവിഭാഗക്കാർക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി ഫീസിളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic. in എന്ന വെബ്സൈറ്റ് മുഖേന രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം.
![]()







































Discussion about this post