ഇന്ത്യൻ നേവിയിൽ 184 ഫയർമാൻ, 36 ഫയർ എൻജിൻ ഡ്രൈവർ ഒഴിവ്. പ്രതിരോധ വകുപ്പുകളിൽ സമാന/ഉയർന്ന ഗ്രേഡിൽ സേവനമനുഷ്ഠി ക്കുന്നവരിൽനിന്നുള്ള അബ്സോർ പ്ഷൻ നിയമനം.
സതേൺ, ഈസ്റ്റേൺ, വെസ്റ്റേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിലാണ് ഒഴിവ്. സതേൺ കമാൻഡിൽ കൊച്ചി, ഏഴിമല, കോയമ്പത്തൂർ എന്നിവിടങ്ങളിൽ അവസരമു ണ്ട്. ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
യോഗ്യതയും ശമ്പളവും
ഫയർ എൻജിൻ ഡ്രൈവർ; പത്താം ക്ലാസ് ജയം, 3 വർഷ ഹെവി വെഹിക്കിൾ ഡ്രൈവിങ് പരിചയം, ഡ്രൈവിങ് ലൈസൻസ്; 21,700-69,100.
ഫയർമാൻ: പത്താം ക്ലാസ് ജയം; 19,900-63,200. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ “എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ജൂൺ 18-24 ലക്കത്തിൽ.
ബന്ധപ്പെട്ട വിവരങ്ങൾ www. indiannavy.nic.in ൽ പ്രസിദ്ധീകരിക്കും.
Discussion about this post