കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്ചുറൽ സയൻസ്, കായികാധ്യാപക എന്നീ വിഷയങ്ങൾക്കാണ് ദിവസവേതനാടിസ്ഥാനത്തിലാണ് താൽക്കാലിക നിയമനം നടത്തുന്നത്.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ശരി പകർപ്പുകളുമായി അഭിമുഖത്തിന് സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.
ഒഴിവുകൾ – അഭിമുഖം
- 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണി – ഗണിതം
- 2022 ജൂൺ 2 വ്യാഴാഴ്ച ഉച്ചക്ക് 2 മണി – ഹിന്ദി
- 2022 ജൂൺ 3 വെള്ളി രാവിലെ 10 മണി – നാച്ചുറൽ സയൻസ്
- 2022 ജൂൺ 3 വെള്ളി ഉച്ചക്ക് 2 മണി – പി.ടി
- 2022 ജൂൺ 4 ശനിയാഴ്ച രാവിലെ 10 മണി – യു.പി.എസ്.ടി
- 2022 ജൂൺ 6 തിങ്കളാഴ്ച രാവിലെ 10 മണി – മലയാളം
- 2022 ജൂൺ 6 തിങ്കളാഴ്ച ഉച്ചക്ക് 2 മണി – ഇംഗ്ലീഷ്
Discussion about this post