ബോർഡർ സെക്യൂരിറ്റി ഫോഴ്സിനു കീഴിൽ ഡൽഹിയിലെ PERS DTE RECTT സെക്ഷനിൽ ഗ്രൂപ് ബി, സി വിഭാഗം തസ്തികകളിലായി 110 ഒഴിവ്. സ്ത്രീകൾക്കുംഅപേക്ഷിക്കാം. 2022 ജൂലൈ 10നകം അപേക്ഷിക്കണം.
തസ്തിക, യോഗ്യത, ശമ്പളം:
ഗ്രൂപ് B:
എസ്ഐ (വെഹിക്കിൾ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ, സ്റ്റോർ കീപ്പർ):
യോഗ്യത : 3 വർഷ ഡിപ്ലോമ (ഓട്ടമൊബീൽ എൻജിനീയറിങ്, മെ ക്കാനിക്കൽ എൻജിനീയറിങ്, ഓട്ടോ ഇലക്ട്രിക്കൽ എൻജിനീയറിങ്),
ശമ്പളം :35400-1,12,400.
ഗ്രൂപ്പ് C:
കോൺസ്റ്റബിൾ (OTRP, SKT, ഫിറ്റർ, കാർപെന്റർ, ഓട്ടോ ഇല ക്, വെഹിക്കിൾ മെക്കാനിക്, BSTS, വെൽഡർ, പെയിന്റർ, അപ്ഹോള സർ, ടർണർ):
യോഗ്യത : പത്താംക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 3 വർഷ പരിചയം.
ശമ്പളം : 21,700-69,100.
താഴെ കൊടുത്ത വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം
Discussion about this post