
പ്ലസ് ടു സയൻസ് കഴിഞ്ഞ പെൺ കുട്ടികൾക്ക് മിലിട്ടറി നഴ്സിങ് സർവീസിൽ ഓഫിസർ ആകാൻ അവസരമൊരുക്കുന്ന 4 വർഷത്തെ ബി എസ് സി (നഴ്സിങ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും

വിധവകൾക്കും അപേക്ഷിക്കാം. കോഴ്സിനു ശേഷം സായുധസേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും.
ഓൺലൈൻ വഴി മേയ് 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യത: ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 50% മാർക്കോടെ ആദ്യ ചാൻസിൽത്തന്നെ പ്ലസ് ടു (റഗുലർ) ജയിച്ചിരിക്കണം. അവസാന വർഷ ക്കാർക്കും അപേക്ഷിക്കാം. അപേക്ഷകർ 1997 ഒക്ടോബർ ഒന്നിനും 2005 സെപ്റ്റംബർ 30 നും മധ്യേ ജനിച്ചവരാകണം. എൻടിഎ നടത്തുന്ന നീറ്റ് (യുജി) 2022 യോഗ്യത നേടിയവരാകണം.

അപേക്ഷാ ഫീസ് : 200 രൂപ (പട്ടികവിഭാഗത്തിനുഫീസ് വേണ്ട).
താഴെ കൊടുത്ത വെബ്സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം.
https://joinindianarmy.nic.in/
![]()








































Discussion about this post